യു കെ യിൽ തടാകത്തിൽ മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തി.

At Malayalam
0 Min Read

ആറ്റിങ്ങൽ അവനവഞ്ചേരി സ്മൃതിയിൽ ജയകുമാർ ഷിംന ദമ്പതികളുടെ മൂത്ത മകൻ വിഷ്ണു ജയകുമാറാ (26) ണ് യു കെ യിലെ സ്വാൻ വൈൽ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ചയാണ് വിഷ്ണു തൻ്റെ മുൻ സുഹൃത്തുക്കളുമായി പുറത്തേയ്ക്ക് പോയത്. ഞായറാഴ്ച വൈകിയിട്ടും തിരിച്ചു താമസ സ്ഥലത്ത് എത്താതിരുന്നതിനെ തുടർന്ന് കൂടെ താമസിക്കുന്നവർ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തിങ്കളാഴ്ച വിഷ്ണുവിനോടപ്പം യാത്ര ചെയ്ത സുഹൃത്ത് തന്നെ വിവരം വീട്ടിൽ വിളിച്ചറിയിക്കുകയായിരുന്നു. പിന്നീട് ചൊവ്വാഴ്ച്ച് പൊലീസ് സ്വാൻ തടാകത്തിൽ നിന്ന് വിഷ്ണുവിൻ്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment