റോയിയുടെ മരണം മുന്നോട്ടുള്ള പ്രവർത്തനത്തെ ബാധിക്കില്ലെന്നും നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും കോൺഫിഡന്റ് ഗ്രൂപ്പ് എം ഡി ടി എ ജോസഫ്. റോയി കൈകാര്യം ചെയ്തിരുന്നത് ബംഗളുരുവിലെ കാര്യങ്ങൾ മാത്രമാണ്. കേരളത്തിലെ പ്രോജക്ടുകളുടെ മുഴുവൻ ചുമതലയും തനിക്കെന്നും ടി എ ജോസഫ് വ്യക്തമാക്കി.
തങ്ങളുടെ പക്കൽ ആരുടെയും കള്ളപ്പണമില്ല. കോൺഫിഡന്റ് ഗ്രൂപ്പിനു പിന്നാലെ ഇ ഡിയോ സി ബി ഐയോ ഇല്ല.
ചില യു ട്യൂബ് മാധ്യമങ്ങൾ കള്ളക്കഥകൾ പ്രചരിപ്പിക്കുന്നുവെന്നും മരിച്ചിട്ടും റോയിയെ വേട്ടയാടുകയാണെന്നും ടി എ ജോസഫ് കുറ്റപ്പെടുത്തി. നാളെ മുതൽ കൊച്ചിയിലെ ഓഫീസിൽ താൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
റോയിയുടെ മരണത്തിനുശേഷം കോൺഫിഡന്റ് ഗ്രൂപ്പ് വിശദീകരണവുമായി എത്തുന്നത് ആദ്യമായിട്ടാണ്. വാർത്താ സമ്മേളനം നിശ്ചയിച്ചിട്ട് റദ്ദാക്കിയിരുന്നു.
