കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ മരണവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്തുവന്നു. അദ്ദേഹത്തിന്റെ ഡയറിയിൽ നിന്നാണ് വിവരങ്ങൾ കണ്ടെത്തിയതെന്നാണ് വിവരം. ആത്മഹത്യ ചെയ്യാനായി റോയ് നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നതായാണ് സൂചന. സി ജെ റോയിയുടെ ഡയറിയിൽ ആത്മഹത്യ കുറിപ്പിനു സമാനമായ വിവരങ്ങളാണ് ഉള്ളതെന്നാണ് വിവരം.
കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും വിദേശ സംരംഭങ്ങളിൽ നിന്ന് തിരിച്ചടി നേരിട്ടുവെന്നും കുറേകാലമായി കൂടെ ഉള്ള നിക്ഷേപകരെ സംരക്ഷിക്കണമെന്നും കമ്പനിയെ എങ്ങനെ ആരു നയിക്കണമെന്നും കുറിപ്പിൽ ഉണ്ടെന്നാണ് വിവരം. പണം നൽകാനുള്ളവരുടെ വിവരവും കുറിപ്പിലുണ്ട്
