പൊലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും പരാതികളില്‍ പരിഹാരം കാണുന്നതിന് സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍ ഫെബ്രുവരി16ന് രാവിലെ 11 മണിക്ക് ഓണ്‍ലൈന്‍ അദാലത്ത് നടത്തുന്നു.
എം എസ് പി, ഐ ആര് ബി, എസ് ഐ എസ് എഫ്, വനിതാ ബറ്റാലിയന് എന്നീ യൂണിറ്റുകളിലെ പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികളാണ് പരിഗണിക്കുന്നത്. പരാതികള്‍ ഫെബ്രുവരി അഞ്ചിനകം ലഭിക്കണം.
പരാതികള്‍ spctalks.pol@kerala.gov.in എന്ന ഇമെയില്‍ വിലാസത്തിലാണ് അയയ്ക്കേണ്ടത്. പരാതിയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. സംശയങ്ങള്‍ക്ക് 9497900243 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിക്കാവുന്നതാണ്.
SPC Talks with Cops എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികളാണ് പരിഗണിക്കുന്നത്.
സംസ്ഥാന പൊലീസ് മേധാവി തന്നെ പരാതി കേള്‍ക്കുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്യും. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് പരിപാടിയുടെ സവിശേഷത.
