പത്തനംതിട്ട തണ്ണിത്തോട്, എട്ടാം ക്ലാസുകാരിയോട് ശാരീരിക അതിക്രമം കാട്ടിയ കേസിലെ പ്രതിയെ തണ്ണിത്തോട് പൊലീസ് അറസ്റ്റു ചെയ്തു. തേക്കുതോട് മണിമരുതി കൂട്ടം സ്വദേശിയായ കൊടിയാട്ട് വീട്ടില്‍ ഷിജു (48) ആണ് അറസ്റ്റില്‍ ആയത്.
കുട്ടിയുടെ അയല്‍ വീട്ടില്‍ ജോലിക്കു വരാറുള്ള പ്രതി കുട്ടിയുടെ വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് കുടിക്കുവാന്‍ വെള്ളം ചോദിച്ച് എത്തുകയും വെള്ളം വാങ്ങി കുടിച്ച ശേഷം ഗ്ലാസ് തിരികെ വാങ്ങിയ കുട്ടിയോട് അതിക്രമം കാട്ടുകയുമായിരുന്നു.
സംഭവത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത വിവരം മനസ്സിലാക്കിയ പ്രതി ഒളിവില്‍പ്പോയി. ഒളിവില്‍ കഴിഞ്ഞ പ്രതിയെ തണ്ണിത്തോട് പൊലീസ് ഏഴാംതലയില്‍ നിന്നും പിടികൂടുകയായിരുന്നു. അറസ്റ്റു ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
