വെള്ളല്ലൂർ ശിവക്ഷേത്രത്തിലെ നാടൻപാട്ടുമായി ബന്ധപ്പെട്ട്
അടിപിടി നടക്കവേ പിന്തിരിപ്പിക്കാൻ ശ്രമിച്ചതിലുള്ള വിരോധമാണ് മർദ്ദനത്തിനു പിന്നിൽ എന്നാണ് പ്രതികൾ പറയുന്നത്. വെള്ളല്ലൂർ സ്വദേശികളായ ആരോമൽ, ചന്തു, കല്ലമ്പലം സ്വദേശി ആദിത്യൻ എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.
പ്രതികൾ, ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് ഐയെ ചാലിലേക്ക് തള്ളിയിട്ട് പരിക്കേൽപ്പിക്കുകയും ഔദ്യോഗിക യൂണിഫോമിലെ നെയിംബോർഡ് പിടിച്ചു പൊട്ടിക്കുകയും മർദിക്കുകയുമായിരുന്നു. സംഭവത്തിൽ മൂന്നു പേരെയും അറസ്റ്റു ചെയ്തിട്ടുണ്ട്.
