മുഖ്യമന്ത്രി പിണറായി വിജയനുമായി അടുപ്പമുള്ള ഒരു വ്യവസായിയുമായി ദുബായിൽ വച്ച് താനുമായിചർച്ച നടത്തിയെന്നത് മാധ്യമ സൃഷ്ടിയെന്ന് ശശി തരൂർ. നിങ്ങളുടെ അന്നത്തിനു വേണ്ടി നിങ്ങൾ പറയുന്നതാണെന്നും പറയാനുള്ളത് നേതൃത്വത്തോട് പറയുമെന്നുമാണ് തരൂർ മാധ്യമങ്ങളോട് പ്രതികരിച്ചത്.
അതിനുള്ള അവസരം വരുമെന്നാണ് വിശ്വാസമെന്നും ഈ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബായിൽ നിന്നും ഡൽഹിയിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തരൂർ.
