കേരള രാഷ്ട്രീയത്തിൽ നിർണ്ണായക ചുവടുവയ്പ്പുമായി ബി ജെ പി നേതൃത്വം. കിഴക്കമ്പലം ആസ്ഥാനമായ 20 – 20 എൻ ഡി എയിലേക്ക് എത്തുന്നു. ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും 20 – 20 പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമുണ്ടായത്.
ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ 20 – 20, ബി ജെ പി മുന്നണിയിലെത്തുന്നത് എറണാകുളത്ത് വലിയ ഗുണം ചെയ്യുമെന്നാണ് ബി ജെ പിയുടെ കണക്കുകൂട്ടൽ. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തുമ്പോൾ സാബു ജേക്കബും വേദിയിലുണ്ടാകും. നേരത്തെ അമിത് ഷാ കേരളത്തിൽ എത്തിയപ്പോൾ സാബുവുമായി ചർച്ച നടത്തിയിരുന്നു.
