കാസര്‍ഗോഡ് ജില്ലയിലെ ആദ്യ ഫോറസ്റ്റ് സ്റ്റേഷൻ ബന്തടുക്കയില്‍
വനം – വന്യജീവി വകുപ്പില്‍ ആറ് പുതിയ ഫോറസ്റ്റ് സ്റ്റേഷനുകള്‍ രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി വനം വന്യജീവി വകുപ്പുമന്ത്രി എ കെ ശശീന്ദ്രന് അറിയിച്ചു. കല്ലാര്‍, ആനക്കുളം, മലമ്പുഴ, ആനക്കാംപൊയില്‍, കൊട്ടിയൂര്‍, ബന്തടുക്ക എന്നിവിടങ്ങളിലാണ് പുതിയ സ്റ്റേഷനുകൾ രൂപീകരിക്കുന്നത്. കാസര്‍ഗോഡ് ജില്ലയില്‍ ആദ്യത്തെ ഫോറസ്റ്റ് സ്റ്റേഷനാണ് ബന്തടുക്കയില്‍ രൂപീകരിക്കുന്നത്. വനം – വന്യജീവി സംരക്ഷണം കൂടുതല്‍ കാര്യക്ഷമവും സുഗമവും ആക്കുന്നതിനും മനുഷ്യ – വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനുമാണ് പുതിയ സ്റ്റേഷനുകള്‍ രൂപീകരിക്കുന്നതന്നും മന്ത്രി പറഞ്ഞു.
