അഞ്ചുവർഷത്തിനിടെ ബി ജെ പിയുടെ തിരഞ്ഞെടുപ്പു ചെലവിൽ രണ്ടരയിരട്ടി വർധന. അതേസമയം, കോൺഗ്രസിന് 277 കോടിമാത്രമാണ് വർധിച്ചത്. ലോക്സഭാതിരഞ്ഞെടുപ്പും മഹാരാഷ്ട്ര, ഹരിയാണ, ഝാർഖണ്ഡ് തുടങ്ങിയ നിയമസഭാ തിരഞ്ഞെടുപ്പുകളും നടന്ന 2024 – 25 ൽ ബി ജെ പിക്ക് 3335.36 കോടി രൂപയാണ് ചെലവായത്. 2019 – 20 ലെ 1352.92 രൂപയെക്കാൾ രണ്ടരയിരട്ടി അധികം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ് വാർഷിക ഓഡിറ്റ് റിപ്പോർട്ട് പുറത്തുവിട്ടത്.
തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള പ്രചാരണച്ചെലവുകൾക്കായി ബി ജെ പി 2024 ലും 2023 ലും മുടക്കിയത് 5089.42 കോടി രൂപയാണ്. ഇലക്ട്രോണിക് മീഡിയയിലെ പ്രചാരണങ്ങൾക്കാണ് ഏറ്റവും കൂടുതൽ തുക മുടക്കിയത്, 1124.96 കോടി. പരസ്യവിഭാഗത്തിൽ 897.42 കോടി. വിമാന, ഹെലികോപ്റ്റർ യാത്രാ ഇനത്തിൽ 583.08 കോടി ചെലവഴിച്ചു. സ്ഥാനാർഥികൾക്ക് സാമ്പത്തിക സഹായമായി 312.90 കോടിയാണ് മുടക്കിയത്.
ബി ജെ പി
2024 – 25 – മൊത്തം ചെലവ് – 3774.58 കോടി
തിരഞ്ഞെടുപ്പിനുമാത്രം – 3335.36 കോടി
വരുമാനം – 6769 കോടി രൂപയാണ് (സംഭാവനയിൽ 54 ശതമാനം വർധന).
കോൺഗ്രസ്
ചെലവ് – 896.22 കോടി 2019 ൽ – 619.67 കോടി രൂപ
