യൂബർ ടാക്സിയുടെ മറവിലായിരുന്നു കച്ചവടം. തിരുവനന്തപുരം
വെഞ്ഞാറമൂട് വാമനപുരം കണിച്ചോട് ഭാഗത്തു നടത്തിയ മിന്നൽ പരിശോധനയിലാണ് മാരക ലഹരിമരുന്നായ എം ഡി എം എയുമായി രണ്ട് യുവാക്കൾ പിടിയിലായത്.
താളിക്കുഴി മഞ്ഞപ്പാറ കോളനിയിൽ സെബിൻ ഫിലിപ്പ്, കണിച്ചോട് കാവുവിള വീട്ടിൽ ചേതൻ ബാബു എന്നിവരെയാണ് നെർക്കോട്ടിക് സെൽ ഡി വൈ എസ് പി പ്രദീപിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് ടീമും വെഞ്ഞാറമൂട് പൊലീസും ചേർന്ന് പിടികൂടിയത്.
