സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള സർക്കാർ തീരുമാനത്തിൽ നന്ദി അറിയിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗ കേസിലെ അതിജീവിത. ഇന്നു രാവിലെ ഒൻപതു മണിക്ക് കുറവിലങ്ങാട് കോൺവെൻ്റിൽ മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അവർ.
മുൻ നിയമ സെക്രട്ടറിയായ അഡ്വക്കേറ്റ് ബി ജി ഹരീന്ദ്രനാഥിനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. സർക്കാർ അതു നടത്തി തന്നു. പിന്തുണ നൽകിയ മാധ്യമങ്ങൾക്കും പൊതുസമൂഹത്തിനും നന്ദിയറിയിക്കുന്നതായും സിസ്റ്റർ റാനിറ്റ് പറഞ്ഞു.
പിന്തുണയറിയിച്ച് തനിക്കു വേണ്ടി പൊതുസമൂഹത്തിൽ ഒപ്പുശേഖരണം നടത്തുന്നവർക്കും അതിജീവിത നന്ദിയറിയിച്ചു. കേസിൽ അഡ്വ : ബി ജിഹരീന്ദ്രനാഥിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവ് പുറത്തിറക്കി. ഇതു സംബന്ധിച്ച വിജ്ഞാപനം ഉടനെ പുറത്തിറങ്ങും.
