രമ്യാ ഹരിദാസിനെ തിരുവനന്തപുരം ജില്ലയിൽ സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. രമ്യയെ കെട്ടിയിറക്കിയാൽ സഹകരിക്കില്ലെന്ന് ജില്ലയിലെ ദലിത് കോൺഗ്രസ് നേതാക്കൾ കെ പി സി സി പ്രസിഡന്റിനെ അറിയിച്ചു.
തിരുവനന്തപുരത്തേക്ക് വരരുതെന്ന് രമ്യയോടും
നേതാക്കൾ നേരിട്ട് പറഞ്ഞു. തീരുമാനമെടുത്തിട്ടില്ലെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫും പാർട്ടി പറഞ്ഞാൽ
മത്സരിക്കാതിരിക്കാൻ ആകുമോയെന്ന് രമ്യഹരിദാസും പ്രതികരിച്ചു.
ചേലക്കരയിൽ തോറ്റ രമ്യ ഹരിദാസിനെ തലസ്ഥാന ജില്ലയിൽ പരീക്ഷിക്കാനുള്ള ചർച്ചകൾ കോൺഗ്രസിൽ സജീവമാണ്. ജില്ലയിലെ സംവരണ മണ്ഡലങ്ങളാണ് ചിറയിൻകീഴും ആറ്റിങ്ങലും. ഇതിൽ ജയസാധ്യത കൂടിയ ചിറയിൻകീഴിൽ രമ്യയെ നിർത്താൻ മുന്നണിക്കു നേതൃത്വം കൊടുക്കുന്ന ചില നേതാക്കൾ ചരടുവലിക്കുന്നതായാണ് പാർട്ടിക്കുള്ളിലെ സംസാരം. ഇത് മുളയിലേ നുള്ളാനാണ് ജില്ലയിലെ നേതാക്കളുടെ നീക്കം. കെ പി സി സി ഭാരവാഹിയായ മൺവിള രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ദലിത് കോൺഗ്രസ് നേതാക്കൾ പരാതി നൽകി.
