സമസ്തയുടെ നേതൃത്യത്തിലുള്ള കേരളായാത്രയുമായി ബന്ധപ്പെട്ട് ഇന്ന് ( ജനുവരി 16) വൈകുന്നേരം 3.30 മണി മുതൽ യാത്ര സമാപിക്കുന്നതു വരെ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
പേരുർക്കട, കവടിയാർ, ശാസ്തമംഗലം ഭാഗത്തു നിന്നും കിഴക്കേക്കോട്ട, തമ്പാനൂർ ഭാഗത്തേയ്ക്ക് പോകേണ്ട K S R T C ഉൾപ്പെടെയുളള വാഹനങ്ങൾ വെളളയമ്പലം – എസ് എം സി – വഴുതയ്ക്കാട് – സാനഡു – പനവിള – മോഡൽ സ്കൂൾ വഴി പോകേണ്ടതാണ്.
പട്ടം ഭാഗത്തു നിന്നും കിഴക്കേക്കോട്ട, തമ്പാനൂർ ഭാഗത്തേക്ക് പോകേണ്ട K S R T C ഉൾപ്പെടെയുളള വാഹനങ്ങൾ പി എം ജി – ജി വി രാജ – കോർപ്പറേഷൻ ഓഫീസ് – മ്യൂസിയം – മാനവീയം വീഥി – എസ് എം സി – വഴുതയ്ക്കാട് – സാനഡു – പനവിള – മോഡൽ സ്കൂൾ വഴി പോകണം.
പേട്ട ഭാഗത്തു നിന്നും കിഴക്കേക്കോട്ട, തമ്പാനൂർ ഭാഗത്തേക്കു പോകേണ്ട K S R T C ഉൾപ്പെടെയുളള വാഹനങ്ങൾ ആശാൻ സ്ക്വയർ – അണ്ടർ പാസ്സേജ് – ഫ്ലൈഓവർ – പനവിള വഴി പോകണം.
പരിപാടിയുമായി ബന്ധപ്പെട്ട് പ്രവർത്തകരെ കൊണ്ടു വരുന്ന വാഹനങ്ങൾ പബ്ളിക് ലൈബ്രറി ,നന്ദാവനം ഭാഗത്ത് പ്രവർത്തകരെ ഇറക്കിയശേഷം ചാക്ക – ശംഖുമുഖം റോഡിൽ ഇന്റർനാഷണൽ എയർപോർട്ടിനു ശേഷം ഗതാഗതതടസ്സമുണ്ടാക്കാത്ത വിധം പാർക്കു ചെയ്യണം.
നഗരത്തിലെ പ്രധാനറോഡുകളിലും ഇടറോഡുകളിലും വാഹനങ്ങൾ പാർക്കു ചെയ്യാൻ പാടില്ല , അത്തരത്തിൽ പാർക്കു ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും.
