തിരുവനന്തപുരം പൂജപ്പുര ഗ്രൗണ്ടില്‍ നടക്കുന്ന മുരുക ഭക്ത മഹാസംഗമവുമായി ബന്ധപ്പെട്ട് നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുള്ളതായി പൊലിസ് അറിയിച്ചു.
ഇന്ന് ( ജനുവരി 16) വൈകുന്നേരം 3.00 മണി മുതലാണ് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
കുഞ്ചാലുംമൂട് – പൂജപ്പുര – തിരുമല റൂട്ടില്‍ പോകുന്ന വാഹനങ്ങള്‍ പാങ്ങോട് – ഇടപ്പഴിഞ്ഞി – ജഗതി വഴി പോവുകയും വരികയും ചെയ്യേണം.
പരിപാടിയിൽ പങ്കെടുക്കാൻ വരുന്നവരുടെ വാഹനങ്ങള്‍ പൂജപ്പുര ഭാഗത്ത് ആളുകളെ ഇറക്കിയശേഷം ആറ്റുകാല്‍ ക്ഷേത്ര പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പാര്‍ക്കു ചെയ്യണം.
പൂജപ്പുര, ചാടിയറ, പൂജപ്പുര മണ്ഡപം, കുഞ്ചാലുംമൂട് റൂട്ടിലും തിരുമല റൂട്ടിലും ജഗതി റൂട്ടിലും വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാന്‍ പാടില്ല. അനധികൃതമായി പാര്‍ക്കു ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കും.
തിരുവനന്തപുരം സിറ്റി പൊലീസിന്റെ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിനായി 0471 – 2558731, 9497930055 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാമെന്നും പൊലിസ് അറിയിച്ചു.
