മലയാള സിനിമയിലെ മുത്തച്ഛനായി അറിയപ്പെട്ട ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ സ്മരണാർത്ഥം കഴിഞ്ഞ നാലു വർഷമായി നൽകിവരുന്ന പരസ്ക്കാരം ഇത്തവണ നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ്റെ ഓർമ്മയ്ക്ക് അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി സമർപ്പിക്കും
നടന്മാരായ മധു , ഇന്നസെൻ്റ, ജഗതി ശ്രീകുമാർ എന്നിവർക്കാണ് മുൻ വർഷങ്ങളിൽ ഈ പുരസ്ക്കാരം ലഭിച്ചിട്ടുള്ളത്.
ജനുവരി 24 ന് വൈകുന്നേരം എറണാകുളത്ത് ശ്രീനാവസൻ്റെ വസതിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം നൽകും. ആരോഗ്യ, വനിത – ശിശു വികസന വകുപ്പു മന്ത്രി വീണാ ജോർജ്ജ് ശ്രീനിവാസൻ്റെ കുടുംബത്തിന് അവാർഡ് കൈമാറും.
ഇതുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി, മന്ത്രി എം ബി രാജേഷ്, ടി ഐ മധുസൂദനൻ എം എൽ എ , പി സന്തോഷ്, പി വി ഭവദാസൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.
