ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വംബോര്‍ഡ് അംഗം കെ പി ശങ്കരദാസ് അറസ്റ്റിലായി. ചികിത്സയിൽ കഴിയുകയായിരുന്ന അദ്ദേഹത്തെ ആശുപത്രിയിലെത്തിയാണ് എസ് ഐ റ്റി അറസ്റ്റു രേഖപ്പെടുത്തിയത്.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം എസ് ഐ റ്റിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ജഡ്ജി എ ബദറുദ്ദീനായിരുന്നു വിമർശനം ഉന്നയിച്ചത്. ദേവസ്വം ബോർഡ് അംഗം ആശുപത്രിയിൽ പോയി കിടക്കുകയാണെന്നും പ്രതികൾ അന്വേഷണത്തോട് സഹകരിക്കുന്നത് ഇങ്ങനെയാണോയെന്നുമായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. കൊല്ലം വിജിലൻസ് കോടതിയിൽ ചിത്രം സഹിതം വിശദീകരണം നൽകിയ ദിവസം തന്നെയായിരുന്നു ഹൈക്കോടതിയുടെ വിമർശനം ഉണ്ടായതും.
ശങ്കരദാസ് അബോധാവസ്ഥയിൽ കിടക്കുകയാണെന്നായിരുന്നു അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ശങ്കര ദാസിൻ്റെ ആശുപത്രി കിടക്കയിലുള്ള ചിത്രങ്ങളും അഭിഭാഷകൻ കോടതിക്കു മുന്നിൽ ഹാജരാക്കിയിരുന്നു.
