വീടുപണിക്കു വേണ്ടി ഉണ്ടാക്കിയ ജനലിൻ്റെ കട്ടിള തലയിൽ വീണ് ഒന്നാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. അടൂര്‍ ഏഴംകുളം അറുകാലിക്കല്‍ വെസ്റ്റ് ചരുവിള പുത്തന്‍വീട്ടില്‍ തനൂജ് കുമാറിന്റേയും ആര്യയുടേയും മകന് ദ്രുപത് തനൂജ് (ഏഴ്) ആണ് മരിച്ചത്.
വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനല്‍ കട്ടിള അബദ്ധത്തില്‍ കുട്ടിയുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ നിലയില്‍ അടൂരിലെ സ്വകാര്യ ആശുപത്രയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. ഓമല്ലൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ യിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. അദ്വൈതാണ് സഹോദരന്.
