*കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസിലിംഗ് നൽകുക മാത്രമാണ് ഇനി അവശേഷിക്കുന്നത്’മൃഗസ്നേഹികളോട് സുപ്രിംകോടതി ; തെരുവുനായ വിഷയത്തിൽ മൃഗസ്നേഹികളെ പരിഹസിച്ച് സുപ്രീം കോടതി.
*കാസർഗോഡും മറ്റത്തൂർ മോഡൽ , പൈവളിഗെ പഞ്ചായത്തിൽ യു ഡി എഫ് അംഗങ്ങൾ ബി ജെ പിക്ക് വോട്ടു ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയിലാണ് നാല് യു ഡി എഫ് അംഗങ്ങൾ ബി ജെ പിക്ക് വോട്ടു ചെയ്തത്.
*പിഞ്ചുകുഞ്ഞുമായി ആനയ്ക്കരികിൽ പാപ്പാൻമാരുടെ സാഹസം ; സ്വമേധയാ കേസെടുത്ത് പൊലീസ്, ദേവസ്വം പാപ്പാൻ കസ്റ്റഡിയിൽ. ആലപ്പുഴ ഹരിപ്പാടാണ് സംഭവം.
*പേടിച്ചുപോയെന്ന് പറഞ്ഞേക്ക് ; വിഡി സതീശന്റെ മുന്നറിയിപ്പിന് മറുപടിയുമായി എം വി നികേഷ് കുമാർ, എ കെ ജി സെന്ററിലിരുന്ന് ഒരാൾ തനിക്കെതിരെ വ്യാജപ്രചരണം നടത്തുന്നുവെന്നും ഇതിന് മറുപടിയായി അദ്ദേഹത്തിനെതിരെ ഒറിജിനൽ കാർഡ് വരുമെന്നും വി ഡി സതീശൻ പറഞ്ഞിരുന്നു. അതിനാണ് സതീശൻ്റെ അതേ ശൈലിയിൽ നികേഷും മറുപടി നൽകിയത്.
*ലോറിയുടെ പിന്നിൽ ഓട്ടോറിക്ഷ ഇടിച്ചു. ആറ്റിങ്ങൽ എൽ ഐ സി ഓഫീസിനു മുന്നിൽ ലോറിയുടെ പിന്നിൽ ഓട്ടോറിക്ഷ ഇടിച്ചു കയറിയ അപകടത്തിൽ റിക്ഷയുടെ മുന്നിൽ കുടുങ്ങിയ ഡ്രൈവറെ അഗ്നിശമന സേന എത്തിയാണ് രക്ഷപ്പെടുത്തിയത്.
