മുന്‍മന്ത്രിയും മുസ്‍ലിംലീഗിൻ്റെ മുതിര്‍ന്ന നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞ് (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ശ്വാസകോശ അര്‍ബുദത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. നാലു തവണ എം എല്‍ എയും രണ്ടു തവണ മന്ത്രിയുമായിട്ടുണ്ട്. മധ്യകേരളത്തിലെ ലീഗിന്‍റെ ജനകീയ മുഖമായിരുന്നു അദ്ദേഹം.
വ്യവസായ – പൊതുമരാമത്ത് വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 2001 ല്‍ മട്ടാഞ്ചേരിയില്‍ നിന്ന് ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് വിജയിച്ചു. 2006 ല്‍ മട്ടാഞ്ചേരിയില്‍ നിന്നും 2011 ലും 2016 ലും കളമശ്ശേരിയില്‍ നിന്നും വിജയിച്ചു. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വിജിലന്‍സ് അറസ്റ്റു ചെയ്തിട്ടുണ്ട്.
