പുതിയ പദ്ധതിയുടെ സവിശേഷതകള്‍
നിശ്ചിത പെൻഷൻ : വിരമിക്കുന്ന സമയത്തെ അടിസ്ഥാന ശമ്പളത്തിന്റെ 50% പെൻഷനായി ലഭിക്കും.
ക്ഷാമബത്ത ( D A ) : നിലവിലെ ശമ്പളക്കാർക്ക് ലഭിക്കുന്നതുപോലെ പെൻഷൻകാർക്കും ആറുമാസം കൂടുമ്പോള്‍ ഡി എ വർധനവ് ലഭിക്കും.
കുടുംബ പെൻഷൻ : പെൻഷൻകാർ മരിച്ചാല്‍ അവരുടെ അനന്തരാവകാശിക്ക് പെൻഷൻ തുകയുടെ 60% കുടുംബ പെൻഷനായി ലഭിക്കും.
ഗ്രാറ്റുവിറ്റി : വിരമിക്കുന്നവർക്ക് പരമാവധി 25 ലക്ഷം രൂപ വരെ ഗ്രാറ്റുവിറ്റി ലഭിക്കും. സർവീസിലിരിക്കെ മരിച്ചാലും ഈ ആനുകൂല്യം ലഭിക്കുന്നതാണ്.
കുറഞ്ഞ പെൻഷൻ : നിശ്ചിത സേവനകാലയളവ് പൂർത്തിയാക്കാതെ വിരമിക്കുന്നവർക്കും മിനിമം പെൻഷൻ ഉറപ്പാക്കും.
സി പി എസ് വിരമിച്ചവർക്ക് സഹായം : കോണ്‍ട്രിബ്യൂട്ടറി പെൻഷൻ സ്കീം (C P S) വഴി നിലവില്‍ പെൻഷൻ വാങ്ങുന്നവർക്കുണ്ടാകുന്ന നഷ്ടം നികത്താൻ പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കും.
സർക്കാർ വഹിക്കുന്ന ബാധ്യത
ജീവനക്കാർ ശമ്പളത്തിന്റെ 10 ശതമാനം വിഹിതം നല്‍കണം. നിശ്ചിത പെൻഷൻ നല്‍കുന്നതിന് ആവശ്യമായ ബാക്കി തുക മുഴുവൻ സംസ്ഥാന സർക്കാർ വഹിക്കും. പദ്ധതി നടപ്പാക്കാൻ പെൻഷൻ ഫണ്ടിലേക്ക് ആദ്യഘട്ടത്തില്‍ 13,000 കോടി രൂപ അനുവദിക്കും. തുടർന്ന് ഓരോ വർഷവും 11,000 കോടി രൂപ വീതം സർക്കാർ വിഹിതമായി നൽകും.
