വെനസ്വേലയിൽ കടന്നുകയറി പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയെ അമേരിക്ക പിടികൂടിയതിനു പിന്നാലെയുള്ള സാഹചര്യങ്ങളിൽ ആശങ്ക വ്യക്തമാക്കി ലിയോ പതിനാലാമൻ മാർപാപ്പ. വെനസ്വേലൻ ജനതയുടെ നന്മയ്ക്കാക്കണം മറ്റെന്തിനേക്കാളും പരിഗണനയെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
വെനസ്വേലയുടെ പരമാധികാരം ഉറപ്പാക്കണമെന്നും നീതിയുടെയും സമാധാനത്തിന്‍റെയും വഴി തുറക്കണമെന്നും ലിയോ പതിനാലാമൻ മാർപാപ്പ കൂട്ടിച്ചേർത്തു. രാജ്യത്ത് ഭരണഘടനയിൽ പറയുന്ന നിയമവാഴ്ച ഉണ്ടാകണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു.
