വിലാസിനി സ്മാരക സമിതിയുടെ ഇക്കൊല്ലത്തെ നോവൽ പുരസ്ക്കാരം സലിൻ മാങ്കുഴിയുടെ ആനന്ദലീലയ്ക്ക് ലഭിച്ചു. 30,000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്ക്കാരം. ഡോ : കവടിയാർ രാമചന്ദ്രൻ ചെയർമാനും ഡോ : സാബു കേട്ടുക്കൽ, ശശികുമാർ സിതാര എന്നിവർ അംഗങ്ങളും കെ പി സായ് രാജ് കൺവീനറുമായ ജൂറിയാണ് പുരസ്കാര നിർണ്ണയം നടത്തിയത്.
ജനുവരി 4 ന് വൈകിട്ട് നാലു മണിക്ക് തിരുവനന്തപുരം കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ ചലച്ചിത്ര പ്രവർത്തകനും സാംസ്ക്കാരിക ക്ഷേമനിധി ബോർഡ് ചെയർമാനുമായ മധുപാൽ അവാർഡ് സമ്മാനിക്കുമെന്ന് സമിതി ജനറൽ കൺവീനർ കെ പി സായ് രാജ്, ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ : എസ് കെ സുരേഷ് എന്നിവർ അറിയിച്ചു.
കുമാരനാശാൻ,പ്രേംനസീർ എന്നീ പ്രതിഭകളുടെ ജീവിതത്തിലെ അവസാനഘട്ടത്തെ അസാധാരണമായ രചനാ വൈഭവത്തോടെ വിളക്കിചേർത്ത ആനന്ദലീല
മാതൃഭൂമി ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്.
