അടൂർ പ്രകാശിന്റേത് ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ വരുമ്പോഴുള്ള ആക്ഷേപം മാത്രമെന്ന് മുഖ്യമന്ത്രി

At Malayalam
1 Min Read

ചോദ്യങ്ങൾക്ക് മറുപടി പറയാൻ കഴിയാതെ വരുമ്പോൾ ആവശ്യമില്ലാതെ ആക്ഷേപങ്ങൾ ഉന്നയിക്കുകയാണ് യു ഡി എഫ് കൺവീനർ അടൂർ പ്രകാശ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആക്ഷേപം ഉന്നയിക്കുക എന്നത് ഒരു സ്വഭാവമാക്കിയിട്ടുള്ളവരുടെ പ്രതികരണങ്ങളക്കുറിച്ച് മറുപടി പറയുന്നതുകൊണ്ടു മാത്രം അത് അവസാനിക്കില്ല. ശബരിമല വിഷയത്തിൽ അന്വേഷണം നടക്കുന്നത് ഹൈക്കോടതിയുടെ നിരീക്ഷണത്തോടെയാണെന്ന് എല്ലാവർക്കും വ്യക്തമാണ്. ഹൈക്കോടതി ഫലപ്രദമായി അതിന് നേതൃത്വം നൽകുന്നുണ്ടെന്ന് എല്ലാവർക്കും അറിയാം. പ്രത്യക അന്വേഷകസംഘം നല്ല നിലയിൽ അവരുടെ ചുമതല നിർവഹിക്കുന്നുണ്ട്. പ്രത്യേകമായ പരാതികളൊന്നും ഇതിനെ സംബന്ധിച്ച് ഉയർന്നുവന്നിട്ടുമില്ല. മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ ഒരുതരത്തിലുമുള്ള ഇടപെടലുകളും നടത്തുന്നില്ല എന്നത് നേരത്തെ തന്നെ വ്യക്തമാക്കിയ കാര്യമാണ്.

എസ് ഐ ടി അന്വേഷണം വേണമെന്നും ഹൈക്കോടതിയുടെ നിരീക്ഷണം ഉണ്ടാകണമെന്നും നിർദേശം വച്ചത് സർക്കാരാണ്. അതിൽ ഒരു ഇടപെടലും സർക്കാർ നടത്തിയിട്ടില്ല. ചില കാര്യങ്ങളുണ്ടാകുമ്പോൾ അതിൽ കൃത്യമായി മറുപടി പറയാൻ പറ്റാത്ത അവസ്ഥ വരുമ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെ ആരോപണം ഉന്നയിച്ച് രക്ഷപെടാമെന്നാണ് ചിലർ കരുതുന്നത്.

കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ​ഗാന്ധിക്കൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് എസ്ഐടി അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ ഒരുങ്ങിയത്. തനിക്കതിൽ ഒരു ബന്ധവുമില്ലെന്നും വിളിച്ചപ്പോൾ പോയതാണെന്നുമാണ് അദ്ദേഹം ആദ്യം പറഞ്ഞത്. വെറുതേ വിളിച്ചാൽ കയറിപ്പോകേണ്ട ആളാണോ അടൂർ പ്രകാശ്. പോറ്റിയും സ്വർണം വാങ്ങിയ വ്യാപാരിയും എല്ലാവരും ഒരേ സമയം എങ്ങനെയാണ് അവിടെയെത്തിയത്. ഇതിനല്ലേ മറുപടി പറയേണ്ടത്. യഥാർഥ പ്രശ്നം അതാണ്. അതിന് മറുപടി പറയാൻ കഴിയാത്തപ്പോൾ ഇങ്ങനത്തെ ആരോപണം ഉന്നയിക്കുകയാണോ വേണ്ടത്. അങ്ങനെ ചാർത്തിത്തന്നാലും മുഖ്യമന്ത്രിയുടെ ഓഫീസിന് ഇതിൽ പങ്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment