പോരാട്ടം ഡി എം കെയും ടി വി കെയും തമ്മിൽ അല്ലന്ന് ഉദയനിധി സ്റ്റാലിൻ

At Malayalam
1 Min Read

നിയമസഭാ തെരഞ്ഞെടുപ്പിൽ പോരാട്ടം ഡി എം കെയും ടി വി കെയും തമ്മിൽ അല്ലെന്ന് ഡി എം കെ നേതാവ് ഉദയനിധി സ്റ്റാലിൻ. ശക്തി ക്ഷയിച്ചെങ്കിലും എ ഐ ഡി എം കെയും ഡി എം കെയും തമ്മിലായിരിക്കും പോരാട്ടമെന്നും, ദുർബലമായെങ്കിലും എ ഐ എ ഡി എം കെ തന്നെയാണ് തങ്ങളുടെ പ്രധാന എതിരാളിയെന്നുമാണ് ഉദയനിധി പറഞ്ഞത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി എം കെയും ടി വി കെയും തമ്മിലാണ് പോരാട്ടമെന്ന വിജയുടെ അവകാശ വാദത്തെ തള്ളിക്കൊണ്ടായിരുന്നു ഉദയനിധി സ്റ്റാലിൻ രംഗത്തെത്തിയത്.

ബി ജെ പിയെയും ബി ജെ പിയുടെ എല്ലാ ബി ടീമുകളെയും ഡി എം കെ തോൽപ്പിക്കുമെന്നും തമിഴ്നാട് ഉപമുഖ്യമന്ത്രികൂടിയായ ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി. ഒരു ദിനപത്രത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ഉദയനിധി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. വിജയുടെ പേര് നേരിട്ട് പരാമർശിച്ചുകൊണ്ടുള്ള ചോദ്യങ്ങൾ അഭിമുഖത്തിൽ ഉണ്ടായിരുന്നില്ല.

2026 ൽ മത്സരം ഡി എം കെയും ടി വി കെയും തമ്മിൽ മാത്രമാണെന്നും 100 ശതമാനം വിജയം തങ്ങളോടൊപ്പമായിരിക്കുമെന്നും വിജയ് മുൻപ് പറഞ്ഞിരുന്നു. മഹാബലിപുരത്ത് ചേര്‍ന്ന ടി വി കെ ജനറല്‍ കൗണ്‍സിലിനു പിന്നാലെയായിരുന്നു വിജയുടെ ഈ പരാമർശം. ജനറല്‍ കൗൺസിലില്‍ ടി വി കെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വിജയിനെയാണ് തീരുമാനിച്ചിരിക്കുന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment