ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സന്നിധാനത്ത് റവന്യൂ സംഘം പരിശോധന നടത്തി. എസ് ഐ റ്റി നൽകിയ മഹസർ പ്രകാരം ശ്രീകോവിൽ ഉൾപ്പെടെ അളന്നു. പെരുനാട് വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ ആണ് പരിശോധന നടത്തിയത്. എസ് ഐ റ്റി നിർദേശപ്രകാരമാണ് അളവെടുത്തത്. സീൻ പ്ലാൻ രണ്ട് ദിവസത്തിനകം എസ് ഐ റ്റിക്കു നൽകുമെന്ന് റവന്യൂ സംഘം അറിയിച്ചു. ഈ സീൻ പ്ലാനാണ് എസ് ഐ റ്റി ഹൈക്കോടതിയിൽ സമർപ്പിക്കുക.
അതേസമയം ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഗുരുതര വീഴ്ചയെന്ന് ബോർഡ് മുൻ അംഗം എൻ വിജയകുമാറിന്റെ റിമാൻഡ് റിപ്പോർട്ട്. ഉണ്ണികൃഷ്ണൻ പോറ്റിയെ അതിരുവിട്ട് സഹായിക്കാൻ എ പത്മകുമാറിന്റെ നേതൃത്വത്തിൽ ദേവസ്വം മാന്വൽ തിരുത്തി. സാമ്പത്തിക ലാഭം ആഗ്രഹിച്ചാണ് മുൻ ബോർഡ് അംഗങ്ങളായ എൻ വിജയകുമാറും കെ പി ശങ്കരദാസും എപത്മകുമാറിന് കൂട്ടുനിന്നതെന്നും എസ് ഐ റ്റി വ്യക്തമാക്കി.
