തിരുവനന്തപുരം വക്കം സ്വദേശിയും ഇരുപത്തിഒന്നുകാരനുമായ അബിയും ശ്രീനാഥ് റപ്പായിയുമാണ് മരിച്ചത്.
സാരമായി പരിക്കേറ്റ മറ്റു രണ്ടുപേരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്.
വൈകിട്ട് 4 മണിയോടെ ആങ്ങാ വിളയിലായിരുന്നു സംഭവം. വക്കം, നിലയ്ക്കമുക്ക്, കടയ്ക്കാവൂർ, അഞ്ചുതെങ്ങ് സ്വദേശികളാണ് ബൈക്കുകളിൽ സഞ്ചരിച്ചിരുന്നത്.
ഇരുദിശയിൽ നിന്നുമെത്തിയ ബൈക്കുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. മൃതദേഹങ്ങൾ ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
