ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ്റെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്നും (ഡിസംബർ29) നാളെയും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ന് ഉച്ചതിരിഞ്ഞ് 02.30 മണി മുതല്‍ രാത്രി 08.30 മണി വരെയും നാളെ രാവിലെ 06.00 മണി മുതല്‍ ഉച്ചയ്ക്ക് 02.00 മണി വരെയുമാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഉച്ചയ്ക്ക് 02.30 മണി മുതല്‍ രാത്രി 08.30 മണി വരെ ശംഖുമുഖം – ആള്‍സെയിന്റ്സ് – ചാക്ക – പേട്ട – പള്ളിമുക്ക് – പാറ്റൂര്‍ – ജനറല്‍ ആശുപത്രി – ആശാന്‍ സ്ക്വയര്‍ – ഫ്ലെെഓവര്‍ – നിയമസഭ – ജിവിരാജ — എല്‍ എം എസ് – മ്യൂസിയം – വെള്ളയമ്പലം – കവടിയാര്‍ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല.
നാളെ രാവിലെ 06.00 മണി മുതല്‍ 09.30 മണി വരെ കവടിയാര്‍ – വെള്ളയമ്പലം – മ്യൂസിയം – വേള്‍ഡ്‍വാര്‍ – അയ്യങ്കാളി ഹാൾ – ആശാന്‍ സ്ക്വയര്‍ – ജനറല്‍ ആശുപത്രി – പാറ്റൂര്‍ – പേട്ട – ചാക്ക റോഡിന്റെ ഇരുവശങ്ങളിലും രാവിലെ 08.00 മണി മുതല്‍ ഉച്ചയ്ക്ക് 02.00 മണി വരെ ചാക്ക – ലോര്‍ഡ്സ് – ലുലു – കുഴിവിള – ആക്കുളം – കോട്ടമുക്ക് – പ്രശാന്ത് നഗര്‍ – ഉളളൂര്‍ – കേശവദാസപുരം – പരുത്തിപ്പാറ – മാര്‍ ഇവാനിയസ് കോളജ് റോഡിന്റെ ഇരുവശങ്ങളിലും രാവിലെ 06.00 മണി മുതല്‍ ഉച്ചയ്ക്ക് 2.00 മണി വരെ ശംഖുമുഖം – ആള്‍സെയിന്റെ്സ് – ചാക്ക റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നതല്ല.
കൂടാതെ ഇന്നും നാളെയും ശംഖുംമുഖം – വലിയതുറ, പൊന്നറ, കല്ലുംമൂട് – ഈഞ്ചയ്ക്കല്‍ – അനന്തപുരി ആശുപത്രി – ഈഞ്ചയ്ക്കല്‍ – മിത്രാനന്ദപുരം – എസ് പി ഫോര്‍ട്ട് – ശ്രീകണ്ഠേശ്വരം പാര്‍ക്ക് – തകരപ്പറമ്പ് മേല്‍പ്പാലം – ചൂരക്കാട്ടുപാളയം – തമ്പാനൂര്‍ ഫ്ലൈഓവര്‍ – തൈക്കാട് – വഴുതയ്ക്കാട് – വെള്ളയമ്പലം – കവടിയാര്‍ റോഡിലും നാളെ വിമണ്‍സ് കോളേ ജ് – ബേക്കറി ജംഗ്ക്ഷന്‍ – പഞ്ചാപുര – രക്തസാക്ഷിമണ്ഡപം – നിയമസഭാമന്ദിരം – പി എം ജി , പ്ളാമൂട് – പട്ടം – കേശവദാസപുരം റോഡിലും വെള്ളയമ്പലം – കവടിയാര്‍ – കുറവന്‍കോണം – പട്ടം – കേശവദാസപുരം – ഉള്ളൂര്‍ – ആക്കുളം – കുഴിവിള – ഇന്‍ഫോസിസ് – കഴക്കൂട്ടം – വെട്ടുറോഡ് റോഡിലും നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്.
ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലും സമീപമുള്ള ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാന്‍ പാടില്ല. അത്തരത്തില്‍ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും പൊലിസ് അറിയിച്ചു.
ഉപരാഷ്ട്രപതിയുടെ റൂട്ട് സമയത്ത് പ്രധാന റോഡില്‍ വന്നു ചേരുന്ന ഇടറോഡുകളിലെ വാഹന ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തുകയും ഗതാഗതം വഴിതിരിച്ചു വിടുകയും ചെയ്യും.
വിമാനത്താവളത്തിലേക്കും റെയില്‍വെ സ്റ്റേഷനിലേക്കും വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകള്‍ ക്രമീകരിക്കേണ്ടതാണ്. ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിലേക്ക് പോകുന്ന യാത്രക്കാര്‍ വെണ്‍പാലവട്ടം , ചാക്ക ഫ്ളൈ ഓവര്‍ , ഈഞ്ചക്കല്‍ കല്ലുംമൂട്, പൊന്നറ പാലം, വലിയതുറ വഴിയും ഇന്റര്‍നാഷണല്‍ ടെര്‍മിനലിലേക്ക് പോകുന്ന യാത്രക്കാര്‍ വെണ്‍പാലവട്ടം ചാക്ക ഫ്ളൈ ഓവര്‍ , ഈഞ്ചക്കല്‍ , കല്ലുംമ്മൂട്, അനന്തപുരി ആശുപത്രി സര്‍വീസ് റോഡ് വഴിയും പോകണം.
തിരുവനന്തപുരം സിറ്റി പൊലീസിന്റെ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിനായി പൊതുജനങ്ങള്‍ക്ക് 0471 – 2558731, 9497930055,എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതുമാണ്.
