തൃശൂരിൽ ഹോട്ടലില്‍ തീപിടുത്തം.

At Malayalam
0 Min Read

ഹോട്ടലിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചാണ് അപകടമുണ്ടായത്. ഹോട്ടലില്‍ കുടുങ്ങിക്കിടന്നവരെ അഗ്നി സുരക്ഷാ സേന രക്ഷപ്പെടുത്തിയതായാണ് വിവരം. പൊയ്യ ജംഗ്ഷനില്‍ പ്രവർത്തിക്കുന്ന കാട്ടുക്കാരൻ രാജേന്ദ്രന്റെ ഹോട്ടലിലെ ഗ്യാസ് സിലിണ്ടറിനാണ് തീപിടിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. ഈ സമയത്ത് ജീവനക്കാരും ചായ കുടിക്കാൻ എത്തിയവരുമടക്കം നാലു പേരാണ് ഹോട്ടലിനകത്ത് ഉണ്ടായിരുന്നത്.

തീപടർന്നതോടെ ഇവർ ഹോട്ടലിനുള്ളിലൂടെ മുകളിലേക്ക് കടന്നു. എന്നാല്‍ ഹോട്ടലിന്റെ അടുക്കള മുകളിലത്തെ നിലയിലായതിനാല്‍ ഇവർ അവിടെ കുടുങ്ങുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയും കുടുങ്ങിക്കിടന്നിരുന്ന നാലുപേരെയും സുരക്ഷിതമായി പുറത്തേക്ക് ഇറക്കുകയും ചെയ്തു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment