ഇ ഡിക്ക് കനത്ത തിരിച്ചടി : കിഫ്ബി മസാല ബോണ്ടിലെ നോട്ടീസിന് സ്റ്റേ

At Malayalam
1 Min Read

കിഫ്ബി മസാലബോണ്ടിൽ വിദേശനാണ്യ വിനിമയചട്ട (ഫെമ) ലംഘനം ആരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നൽകിയ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഇ ഡി നൽകിയ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, ഡോ. തോമസ് ഐസക്, കിഫ്ബി സി ഇ ഒ കെ എം എബ്രഹാം എന്നിവർ നൽകിയ ഹർജി പരി​ഗണിച്ചാണ് കോടതി ഉത്തരവ്.

കിഫ്ബിക്കെതിരായ ഹർജിയിൽ നോട്ടീസിലെ തുടർനടപടികൾ സ്റ്റേ ചെയ്‌തെങ്കിലും വ്യക്തിഗത നോട്ടീസുകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയടക്കമുള്ളവർ ഹർജി സമർപ്പിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഇ ഡിയുടെ എല്ലാ തുടര്‍നടപടികളും സ്റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാരിനെതിരെ നടപടി തുടങ്ങിയ ഇ ഡിയ്ക്ക് കനത്ത തിരിച്ചടി നല്‍കുന്നതാണ് ഹൈക്കോടതി നടപടി.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment