എസ് ഐ ആര് ജോലിസമ്മര്‍ദം, കണ്ണൂരില്‍ ഒരു ബി എല്‍ ഒയുടെ ജീവനെടുത്തതിനു പിന്നാലെ തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ ജോലിക്കിടെ ബി എ ല്‍ഒ കുഴഞ്ഞുവീണതായി വിവരം. പാലോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കല്ലറ ശിവകൃപയില്‍ ആര് അനില്‍ (50) ആണ് കുഴഞ്ഞുവീണത്.
വാമനപുരം നിയോജകമണ്ഡലം നാൽപ്പത്തിനാലാം ബൂത്തിലെ ബി എല്‍ ഒ ആണ് അനിൽ. കുഴഞ്ഞുവീണ അനിലിനെ ആദ്യം വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം ശ്രീചിത്രയിലും പ്രവേശിപ്പിച്ചു. ബി എല്‍ ഒ ജോലിയുടെ ഭാഗമായി അനില്‍ കടുത്ത മാനസികസമ്മര്‍ദത്തിലായിരുന്നു എന്ന് കുടുംബം പറയുന്നു.
