ന്യൂഡൽഹിയിലെ ചെങ്കോട്ട സ്ഫോടനത്തിൽ ഒരു ഡോക്ടർ കൂടി പിടിയിലായി. റയീസ് അഹമ്മദ് എന്ന സർജനാണ് പിടിയിലായത്. പത്താൻകോട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
ഇതിനിടെ, ചെങ്കോട്ട ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലായിരുന്ന ഡോക്ടർമാരായ മുസമ്മിൽ, ആദിൽ, ഷഹീദ എന്നിവരെ എൻ ഐ എക്ക് കൈമാറി. ഇവരെ വിശദമായി ചോദ്യംചെയ്യും. ഇന്നലെ ഇവരുമായി ബന്ധമുള്ള മറ്റൊരു ഡോക്ടറെ യു പിയിൽ നിന്ന് പിടികൂടിയിരുന്നു. ഇവർ ജോലി ചെയ്തിരുന്ന അൽഫലാഹ് സർവകലാശാലയിൽ നിന്ന് നാലു പേരെ കൂടി ഹരിയാന പൊലീസ് കസ്റ്റഡിയിലെടുത്തു. ഭീകരപ്രവർത്തനത്തിൽ ഏർപ്പെട്ട ഡോക്ടർമാരുടെ രജിസ്ട്രേഷൻ നാഷണൽ മെഡിക്കൽ കമ്മീഷൻ റദ്ദാക്കിയിട്ടുണ്ട്.
