ജോലി ഒഴിവുകൾ

At Malayalam
1 Min Read

അനസ്തേഷ്യ ടെക്നീഷ്യൻ

കണ്ണൂർ സർക്കാർ മെഡിക്കൽ കോളജിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ അനസ്തേഷ്യ ടെക്‌നീഷ്യൻ തസ്തികയിൽ ഒഴിവുണ്ട്. നവംബർ 14 ന് രാവിലെ 11.30 ന് മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂ മുഖേനയാണ് നിയമനം. ഓപ്പറേഷൻ തിയറ്റർ ആൻഡ് അനസ്തേഷ്യ ടെക്‌നോളജി കോഴ്‌സിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ ആണ് യോഗ്യത. രണ്ട് ഒഴിവുകൾ ഉണ്ട്. നിയമനം താൽക്കാലികമായിരിക്കും. സർക്കാർ മാനദണ്ഡപ്രകാരമുള്ള പ്രായപരിധി ബാധകമാണ്.

താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം വാക് ഇൻ ഇന്റർവ്യൂവിന് അര മണിക്കൂർ മുമ്പ് സൂപ്രണ്ട് ഓഫീസിൽ നേരിട്ട് റിപ്പോർട്ട് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾ gmckannur.edu.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഗസ്റ്റ് ഇൻസ്ട്രക്ടർ

- Advertisement -

കണ്ണൂർ കൂത്തുപറമ്പ് ഗവ ഐ ടി ഐ യിൽ ഫിറ്റർ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം നവംബർ 11ന് രാവിലെ 11 മണിക്ക് ഐ ടി ഐ യിൽ നടത്തുന്നു.

യോഗ്യത : മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ പ്രസ്തുത ട്രേഡിൽ എൻ ടി സി യും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും. നിശ്ചിത യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽപെട്ടവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്. ഇവരുടെ അഭാവത്തിൽ ജനറൽ വിഭാഗക്കാരെ പരിഗണിക്കുന്നതാണെന്നും പ്രിൻസിപ്പാൾ അറിയിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment