കേരള സർവ്വകലാശാല മുൻ വി സി ഡോ. വി പി മഹാദേവൻ പിള്ള അന്തരിച്ചു

At Malayalam
0 Min Read

കേരള സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ : വി പി മഹാദേവൻ പിള്ള അന്തരിച്ചു. 67 വയസായിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ഇന്നു രാവിലെ 8.30നായിരുന്നു അന്ത്യം.

പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ സ്വദേശിയാണ് അദ്ദേഹം. തിരുവനന്തപുരത്ത് ഉള്ളൂരിലാണ് സ്ഥിരതാമസം. ചൊവ്വാഴ്ച തിരുവനന്തപുരത്ത് ഭൗതികദേഹം സംസ്ക്കരിക്കും.

കേരള സർവ്വകലാശാലയിലെ ഓപ്‌ടോ ഇലക്‌ട്രോണിക്‌സ് വിഭാഗം മേധാവിയും അപ്ലൈഡ് സയൻസസ് ഫാക്കൽറ്റി ഡീനുമായിരിക്കെയാണ് അദ്ദേഹത്തെ കേരള സർവകലാശാല വൈസ് ചാൻസലറായി നിയമിക്കുന്നത്. 2018 ൽ അന്നത്തെ ഗവർണറും സർവ്വകലാശാലാ ചാൻസലറുമായ പി സദാശിവമാണ് മഹാദേവൻ പിള്ളയെ നാലു വർഷത്തേക്ക് വൈസ് ചാൻസലറായി നിയമിച്ചത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment