ഇടുക്കി ജില്ലയില്‍ ഐ എസ് എം വകുപ്പില്‍ ലബോറട്ടറി ടെക്നീഷ്യന് ഗ്രേഡ് II കാറ്റഗറി നമ്പര്‍ (592/2023) തസ്തികയ്ക്കായി ഫെബ്രുവരി നാലിന്യ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളില്‍ മുന്‍പ് നടന്ന അഭിമുഖങ്ങളില്‍ (17.09.2025, 19.09.2025) ഉള്‍പ്പെടാതിരുന്ന 19 ഉദ്യോഗാര്‍ഥികള്‍ക്കായി നവംബര്‍ 19 ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ കട്ടപ്പനയിലുള്ള ഇടുക്കി ജില്ലാ ഓഫീസില്‍ അഭിമുഖം നടക്കും. ഇതു സംബന്ധിച്ച് പ്രൊഫൈല്‍ മെസേജ്, എസ് എം എസ് എന്നിവ ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കിയിട്ടുണ്ട്. മറ്റു വ്യക്തിഗത അറിയിപ്പുകള് നല്‍കുന്നതല്ല.
പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് എടുത്ത ഇന്റര്‍വ്യൂ മെമ്മോ, ബയോഡേറ്റ, മറ്റ് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ഇന്റര്‍വ്യൂ ദിവസം വെരിഫിക്കേഷന് നിശ്ചയിച്ചിരിക്കുന്ന സമയത്ത് കട്ടപ്പന ജില്ലാ പി എസ് സി ഓഫീസില്‍ ഹാജരാകണം.
