കയർഫെഡ് ഷോറൂമിൽ തീപിടുത്തം

At Malayalam
1 Min Read

ആലപ്പുഴ കലക്ടറേറ്റിനു സമീപം പ്രവർത്തിക്കുന്ന കയർഫെഡ് വിൽപനശാലയിൽ തീപിടിത്തം. ലക്ഷങ്ങളുടെ കയർ ഉൽപ്പന്നങ്ങൾ കത്തിനശിച്ചു. രാവിലെ ഒമ്പതു മണിയോടെയാണ് ഷോറൂമിനുള്ളിൽ തീ പടർന്നത്. ആലപ്പുഴ, തകഴി, ചേർത്തല എന്നിവിടങ്ങളിൽ നിന്നായി അഞ്ച് ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തി തീ നിയന്ത്രണ വിധേയമാക്കി. കയർ, റബർ ഉൽപ്പന്നങ്ങൾ കത്തിയുണ്ടായ കനത്ത പുക കാരണം അഗ്നി രക്ഷാ ഉദ്യോഗസ്ഥർ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോറൂമിലെ എയർ കണ്ടീഷണറിലാണ് ആദ്യം തീ കണ്ടത്. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ജീവനക്കാരും പൊലീസും ഫയർ ഫോഴ്സും ചേർന്ന് കത്താത്ത ഉൽപ്പന്നങ്ങൾ പുറത്തേക്ക് മാറ്റി. തീപിടിത്തത്തെ തുടർന്നുണ്ടായ നഷ്ടം എത്രയെന്ന് കണക്കാക്കിയിട്ടില്ല.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment