- തിരുവനന്തപുരത്തു നിന്നും കരേറ്റ്, കിളിമാനൂർ ഭാഗങ്ങളിലേക്ക് പോകുന്ന കെ എസ് ആർ ടി സി ബസുകൾ തൈക്കാട്, സമന്വയ നഗർ വഴി മൈത്രി നഗറിൽ ( പാകിസ്ഥാൻ മുക്കിൽ )എത്തി ആറ്റിങ്ങൽ റോഡിലേക്ക് തിരിഞ്ഞു മുക്കുന്നൂർ ജംഗ്ഷനിൽ പോയി അവിടെ നിന്നും വലത്തേക്ക് തിരിഞ്ഞ് ത്രിവേണി ജംഗ്ഷനിൽ കയറി ആലന്തറ ( ഗോകുലം ഹോസ്പിറ്റൽ ജംഗ്ഷൻ) വന്ന് കിളിമാനൂർ ഭാഗത്തേക്ക് പോകണം.
- കിളിമാനൂർ, കരേറ്റ് ഭാഗത്തു നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന കെ എസ് ആർ ടി സി ബസുകൾ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് എതിരെയുള്ള റോഡു വഴി ഇറങ്ങി വെഞ്ഞാറമൂട് ഡിപ്പോയിൽ വന്ന് തിരികെ നാഗരു കുഴി, പാലാംകോണം വഴി പിരപ്പൻകോട് വന്നു തിരുവനന്തപുരത്തേക്ക് പോകണം.
- കിഴക്കേക്കോട്ട ഭാഗത്തു നിന്നും വെഞ്ഞാറമൂട് വരെ സർവീസ് നടത്തുന്ന കെ എസ് ആർ ടി സി ബസ് വാഹനങ്ങൾ തൈക്കാട് നിന്നും എം സി റോഡു വഴി വയ്യേറ്റ് പെട്രോൾ പമ്പിനു സമീപം വരെ സർവീസ് നടത്തി തിരികെ പോകണം. പെട്രോൾ പമ്പിനു സമീപം നാളെ മുതൽ സ്റ്റേഷൻ മാസ്റ്റർ ഓഫീസ് പ്രവർത്തിക്കും.
ഒരു കാരണവശാലും തിരുവനന്തപുരത്തു നിന്നും വരുന്ന കെ എസ് ആർ ടി സി വാഹനങ്ങൾ പിരപ്പൻകോടു നിന്നും വലതു തിരിഞ്ഞു പാലാം കോണം, നാഗരുകുഴി വഴി സർവീസ് നടത്തരുത് എന്നും ആ റോഡ് വൺവേ ആണെന്നും വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ നിന്നും അറിയിച്ചു.
