ഇടുക്കി ജില്ലയിലെ ചിത്തിരപുരം സർക്കാർ ഐ ടി ഐയില്‍
ഇലക്ട്രീഷ്യൻ ട്രേഡിൽ ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് ഒക്ടോബർ 14 ന് ഇന്റര്‍വ്യൂ നടത്തും.
ഇലക്‌ട്രിക്കൽ എഞ്ചിനീയറിംഗ് / ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇലക്‌ട്രിഷ്യൻ ട്രേഡിൽ എൻ ടി സി /എൻ എ സിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് പങ്കെടുക്കാം.
താല്‍പ്പര്യമുളളവര്‍ ഒക്ടോബർ 14 ന് രാവിലെ 10.30 ന് സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളുമായി ഐ ടി ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 94960606119
