ഹോസ്റ്റൽ മാനേജർ ഒഴിവ്

At Malayalam
0 Min Read

തൃശൂർ ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ മുസ്ലീം വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഹോസ്റ്റൽ മാനേജർ തസ്തികയിൽ (പുരുഷൻമാർ മാത്രം) ഒരു താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവ്വകലാശാല ബിരുദവും ഏതെങ്കിലും സർക്കാർ, പൊതുമേഖല സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സമാനമായ അംഗീകൃത സ്ഥാപനങ്ങൾ എന്നിവയിൽ സ്റ്റോർ അല്ലെങ്കിൽ അക്കൗണ്ട്സ് കൈകാര്യം ചെയ്യുന്നതിലുള്ള രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 17 നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം.

Share This Article
Leave a comment