കരൂർ ദുരന്തം : സംഭവ സ്ഥലത്ത് മുഖ്യമന്ത്രി രാത്രി എത്തി ; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം

At Malayalam
1 Min Read

തമിഴ്നാട്ടിലെ കരൂരിലുണ്ടായ ദുരന്തം അന്വേഷിക്കാൻ പ്രത്യേക ഉത്തരവിട്ടു മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. സമഗ്രമായ അന്വേഷണത്തിലാണ് ഉത്തരവ് നൽകിയിരിക്കുന്നത്.റാലി നടത്താൻ നൽകിയ എല്ലാ നിബന്ധനകളും ടി വി കെ പാർട്ടി ലംഘിച്ചു എന്നാണ് നിഗമനം. 60,000 പേർക്ക് നിൽക്കാൻ കഴിയുന്ന സ്ഥലത്തേക്ക് എത്തിയത് രണ്ടു ലക്ഷത്തിലധികം ആളുകൾ ആയിരുന്നു. ഇതാണ് വലിയ ദുരന്തത്തിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകാനും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ ധനസഹായം നൽകാനും മുഖ്യമന്ത്രി വിളിച്ചുചേർത്ത പ്രത്യേക യോഗത്തിൽ തീരുമാനമെടുത്തു. നടൻ വിജയ് നേതൃത്വം നൽകുന്ന പാർട്ടിയുടെ റാലി നടക്കുന്നിടത്തേക്ക് നടനെ കാണാനെത്തിയ വൻ ജനക്കൂട്ടമാണ് അപകടത്തിൽപ്പെട്ടത്.

Share This Article
Leave a comment