ഇ​ന്ത്യ​ക്ക് തു​ട​ര്‍ച്ച​യാ​യ നാ​ലാം ജ​യം: ബംഗ്ലാദേശിനെ തകര്‍ത്തത് 7 വിക്കറ്റിന്

At Malayalam
1 Min Read

ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം. 51 പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ 257 റണ്‍സ് വിജയലക്ഷ്യം മറികടന്നു. കോലിയുടെ 103 റണ്‍സിന്റെ കരുത്തിലാണ് ഇന്ത്യ നാലാം ജയത്തിലേക്ക് നടന്നടുത്തത്. ഓപ്പണിംഗ് ഗില്ലും രോഹിത് ശര്‍മയും മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 256 റണ്‍സ് ആണ് നേടിയത്. 66 റണ്‍സ് നേടിയ ലിറ്റന്‍ ദാസാണ് ബംഗ്ലാദേശിന്റെ ടോപ്പ് സ്‌കോറര്‍. ഇന്ത്യക്കായി രവീന്ദ്ര ജഡേജയും മുഹമ്മദ് സിറാജും 2 ജസ്പ്രീത് ബുംറയും വിക്കറ്റ് വീതം വീഴ്ത്തി.

തകര്‍പ്പന്‍ തുടക്കമാണ് ബംഗ്ലാദേശിനു ലഭിച്ചത്. തന്‍സിദ് ഹസനും ലിറ്റന്‍ ദാസും ചേര്‍ന്ന് ബംഗ്ലാദേശിനെ അനായാസം മുന്നോട്ടുനയിച്ചു. ബുംറയെയും സിറാജിനെയും സൂക്ഷ്മതയോടെ നേരിട്ട ബംഗ്ലാദേശ് പിന്നീട് സ്‌കോറിംഗ് നിരക്ക് ഉയര്‍ത്തുകയായിരുന്നു. ബൗളിംഗ് ചേഞ്ചുമായെത്തിയ ഹാര്‍ദിക് പാണ്ഡ്യ പരുക്കേറ്റ് പുറത്തായത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. മൂന്ന് പന്ത് മാത്രം എറിഞ്ഞ ഹാര്‍ദികിന്റെ ആ ഓവര്‍ വിരാട് കോലിയാണ് പൂര്‍ത്തിയാക്കിയത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment