തെങ്ങിന്റെ മൂട് ഇളകി തോടിന് കുറുകെയുള്ള പാലത്തിൽ വീണ് അപകടം, തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

At Malayalam
0 Min Read

തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ പാലത്തിനു മുകളിലേക്ക് തെങ്ങ് വീണുണ്ടായ അപകടത്തില്‍ രണ്ടു സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. നെയ്യാറ്റിൻകര കുന്നത്തുകാലില്‍ ആയിരുന്നു സംഭവം. തെങ്ങുവീണ് പാലം തകർന്നു. ഈ സമയം പാലത്തില്‍ നിന്നിരുന്ന രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ ആണ് മരിച്ചത്. ചാവടി സ്വദേശികളുമായ വസന്തകുമാരി, ചന്ദ്രിക എന്നിവരാണ് മരിച്ചത്.

തെങ്ങിന്റെ മൂട് ഇളകി സമീപത്തെ തോടിനു കുറുകെയുണ്ടായിരുന്ന പാലത്തിലേക്ക് വീഴുകയായിരുന്നു. ഈ സമയത്ത് തൊഴിലുറപ്പ് തൊഴിലാളികളായ ഇരുവരും പാലത്തിന് സമീപത്ത് നില്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് പൊലീസ് എത്തുകയും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment