തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ആര് എസ് ബി വൈ മുഖേന സ്റ്റാഫ് നഴ്സ് ( ഡയാലിസിസില്‍ പരിചയം), അനസ്തേഷ്യ ടെക്നീഷ്യന് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് സെപ്റ്റംബര്‍ 30 ന് രാവിലെ 10 മണിക്ക് തൊടുപുഴ താലൂക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും.
താല്‍പ്പര്യമുളളവര്‍ വിലാസം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 – 222630.
