കണ്ണൂർ പറശ്ശിനിക്കടവ് എം വി ആർ ആയുർവേദമെഡിക്കൽ കോളജിൽ കേരള ആരോഗ്യ സർവ്വകലാശാല അംഗീകരിച്ച 2025 – 2026 വർഷത്തെ ബി എസ് സി നഴ്സിംഗ് (ആയുർവേദം), ബി ഫാം ( ആയുർവേദം) കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് www.lbscentre.kerala.gov.in വെബ്സൈറ്റിലൂടെ സെപ്റ്റംബർ 25 വരെ അപേക്ഷിക്കാം.
അപേക്ഷാഫീസ് പൊതുവിഭാഗത്തിനു 800 രൂപയും പട്ടികജാതി /പട്ടികവർഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ്. ഓൺലൈൻ / വെബ്സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴി ഫീസ് അടയ്ക്കാം. വ്യക്തിഗത അക്കാദമിക വിവരങ്ങൾ www.lbscentre.kerala.gov.in ൽ രജിസ്റ്റർ ചെയ്യാം. ബന്ധപ്പെട്ട രേഖകൾ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അപ്ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471 – 2560361, 362, 363, 364.
