തൃശൂർ റൂറൽ പൊലീസ് ജില്ലാ വനിതാ സെല്ലിനു കീഴിൽ 2025 – 2026 വർഷത്തെ ജെൻഡർ അവയർനസ് സ്റ്റേറ്റ് പ്ലാൻ സ്കീം പ്രകാരം ഒരു ഫാമിലി വുമൺ കൗൺസലറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകർ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും കൗൺസലിങ്ങിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവരായിരിക്കണം.
ഉദ്യോഗാർഥികൾ സെപ്തംബർ 20നുള്ളിൽ നേരിട്ടോ ഇ – മെയിൽ മുഖേനയോ അപേക്ഷിക്കണം. അഭിമുഖം സെപ്തംബർ 22ന് രാവിലെ 11 മണിക്ക് തൃശൂർ റൂറൽ ജില്ലാ പൊലീസ് കാര്യാലയത്തിൽ നടക്കും. ഫോൺ : 0480 – 2823000. ഇ – മെയിൽ വിലാസം : dyspcdtsrrl.pol@kerala.gov.in
