തിരുവനതപുരം നേമം ബ്ലോക്ക് പഞ്ചായത്തില്‍ ഒഴിവുള്ള പ്രോജക്ട് എന്‍ജിനീയര്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അഗ്രിക്കള്‍ച്ചര്‍ എന്‍ജിനീയറിംഗ്, സിവില്‍ എന്‍ജിനീയറിംഗ് ബിരുദമാണ് യോഗ്യത. സിവില്‍ എന്‍ജിനീയറിംഗില്‍ ഡിപ്ലോമയും പ്രവര്‍ത്തിപരിചയവും ഉള്ളവര്‍ക്ക് മുന്‍ഗണന കിട്ടും.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്തംബര്‍ 20 ന് വൈകുന്നേരം അഞ്ചു മണിക്കു മുമ്പ് നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷകള്‍ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഉണ്ടാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471- 2360137
