ക്യാരറ്റ് ടാൻ … എന്താണത്?

At Malayalam
1 Min Read

ദിവസവും മൂന്ന് ക്യാരറ്റ് വീതം കഴിച്ചാൽ ചർമം തിളങ്ങും – കുറച്ചു നാളുകളായി സോഷ്യല്‍മീഡിയ ട്രെൻഡിങ്ങിൽ നിൽക്കുന്ന വിഷയമാണ് ‘ക്യാരറ്റ് ടാൻ’.എന്താണ് ക്യാരറ്റ് ടാന്‍? ക്യാരറ്റ് കഴിച്ചാൽ ശരിക്കും ചർമത്തിന് നിറം വെയ്ക്കുമോ? യാഥാർഥ്യമെന്താന്നറിയാം.

ബീറ്റ കരോട്ടിൻ കൊണ്ടു സമ്പന്നമായ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുമ്പോൾ ചര്‍മം നേരിയ ഓറഞ്ച് നിറത്തിലേക്ക് മാറുന്നതിനെയാണ് ക്യാരറ്റ് ടാന്‍ അഥവാ ഓറഞ്ച് സ്കിൻ ടാൻ എന്നു പറയുന്നത്.ക്യാരറ്റില്‍ മാത്രമല്ല ചീര,മധുരക്കിഴങ്ങ്,ബ്രോക്കോളി എന്നിവയിലും ധാരളം ബീറ്റ കരോട്ടിൻ അടങ്ങിയിട്ടുണ്ട്.

പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും ചുവപ്പ്,ഓറഞ്ച്,മഞ്ഞ നിറങ്ങള്‍ നല്‍കുന്നത് കരോട്ടിനോയിഡ് എന്ന വസ്തുവാണ്.

കരോട്ടിനോയിഡ് അടങ്ങിയ ഭക്ഷണം ദഹിക്കുന്നതോടെ വൈറ്റമിന്‍ എ ആയി മാറും.ശരീരത്തിന് ആവശ്യമായ വൈറ്റമിന്‍ എ ഉത്പ്പാദിപ്പിച്ച് കഴിയുമ്പോൾ കരോട്ടിനോയിഡ് ദഹിക്കുന്നതിന്റെ വേ​ഗത കുറയും. അങ്ങനെ അധികം വരുന്ന കരോട്ടിൻ ശരീരത്തിൽ നിലനില്‍ക്കുകയും ചര്‍മത്തിന് നേരിയ ഓറഞ്ച് നിറം നല്‍കുകയും ചെയ്യും.എന്നാൽ അധികമാകുന്ന ബീറ്റ കരോട്ടിന്‍ കരളിലും കൊഴുപ്പ് കലകളിലും സംഭരിക്കപ്പെടുകയോ മൂത്രത്തിലൂടെയോ വിയര്‍പ്പിലൂടെയോ പുറന്തള്ളുകയോ ചെയ്യുന്നതിലൂടെ ടാൻ മാറുകയും ചെയ്യും.ഇതൊരു താത്ക്കാലികമായ അവസ്ഥയാണ്,എന്നാൽ ആ​രോ​ഗ്യത്തിന് ഹാനികരവുമല്ല.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment