പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഈസ്റ്റ് കല്ലട പൊലീസ് സ്റ്റേഷനിലെ സി പി ഒ മുളവന ചൊക്കംക്കുഴി വിനീത് ഭവനിൽ വിനീതിനെയാണ് (ചന്തു 36) തൂങ്ങി മരിച്ചനിലയിൽ കണ്ടത്. വീടിനുള്ളിൽ തൂങ്ങിയ നിലയിൽ ആയിരുന്നു മൃതദേഹം. മരണ കാരണം വ്യക്തമല്ല. സാമ്പത്തിക ബാധ്യത ഉള്ളതായി ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്. കുണ്ടറ പൊലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു.
Recent Updates