ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ, തിരുവനന്തപുരം ജില്ലാ കളക്ടർ, സംസ്ഥാന ഗ്രാമവികസന കമ്മിഷണർ തുടങ്ങിയ നിലകളിൽ ശ്രദ്ധേയ പ്രവർത്തനം നടത്തിയിട്ടുള്ള മുൻ ഐ എ എസ് ഉദ്യോഗസ്ഥൻ എം നന്ദകുമാർ തിരുവനന്തപുരത്ത് അന്തരിച്ചു. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ നടത്തിയ മസ്തിഷ്ക്ക ശസ്ത്രക്രിയയിൽ വന്ന പിഴവാണ് മരണകാരണമെന്ന് അറിയുന്നു.
അറിയപ്പെടുന്ന ജ്യോതിശാസ്ത്ര പണ്ഡിതൻ കൂടിയായ നന്ദകുമാറിൻ്റെ ഭൗതികദേഹം ഇന്നു രാവിലെ 8 മുതൽ ഉച്ചതിരിഞ്ഞ് 2 മണി വരെ തിരുവനന്തപുരം ജവഹർ നഗറിലുള്ള വിമൺ അസോസിയേഷൻ ഹാളിൽ പൊതുദർശനത്തിനു വയ്ക്കും. ശേഷം വൈകീട്ട് 4 മണി വരെ വട്ടിയൂർക്കാവിലെ വീട്ടിലും 4.30 ന് ശാന്തികവാടത്തിൽ സംസ്ക്കരിക്കുകയും ചെയ്യുമെന്ന് അറിയിച്ചു.