ഓണം വാരാഘോഷം : നഗരത്തിൽ ഗതാഗത ക്രമീകരണമുണ്ട്

At Malayalam
1 Min Read

തിരുവനന്തപുരം നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന ഓണം വാരാഘോഷത്തോടനുബന്ധിച്ച്‌ മൂന്നാം തീയ്യതി മുതൽ ഒമ്പതാം തീയ്യതി വരെ നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

ഓണാഘോഷത്തോടനുബന്ധിച്ച് കവടിയാർ മുതൽ അട്ടക്കുളങ്ങര വരെയുള്ള പ്രധാന റോഡിലും ഓണാഘോഷ പരിപാടികൾ നടക്കുന്ന വേദികൾക്ക് സമീപമുള്ള റോഡുകളിലുമാണ് ക്രമീകരണമുള്ളത്.

നഗരത്തിൽ പ്രധാന റോഡുകളിലും ഇടറോഡുകളിലും വാഹനങ്ങൾ പാർക്കു ചെയ്യാൻ പാടില്ലാത്തതും പാർക്കിംഗിനായി അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രം വാഹനങ്ങൾ പാർക്കു ചെയ്യേണ്ടതാണ്. അനധികൃതമായും ഗതാഗത തടസ്സം സൃഷ്ടിച്ചും പാർക്കു ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്തു നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.

വാഹനങ്ങൾ പാർക്കു ചെയ്ത ശേഷം ഓണാഘോഷ പരിപാടി കാണാൻ പോകുന്ന അവസരത്തിൽ വാഹനത്തിൽ കാണുന്ന വിധത്തിൽ ഡ്രൈവറുടെ ഫോൺ നമ്പർ പ്രദർശിപ്പിക്കേണ്ടതാണ്.

- Advertisement -

കാല്‍നടയാത്രക്കാര്‍ റോഡില്‍ ഗതാഗതതടസ്സം ഉണ്ടാക്കുന്നവിധം യാത്ര ചെയ്യാന്‍ പാടില്ലാത്തതും പരമാവധി ഫുട്പാത്തില്‍ കൂടി മാത്രം യാത്ര ചെയ്യേണ്ടതുമാണ്.

വെള്ളയമ്പലം – മ്യൂസിയം റോഡില്‍ ഗതാഗത തിരക്ക് അനുഭവപ്പെടുന്ന സമയം വെള്ളയമ്പലം ഭാഗത്തു നിന്നും കോര്‍പ്പറേഷന്‍ ഭാഗത്തു നിന്നും വാഹനങ്ങള്‍ വഴി തിരിച്ചു വിടുന്നതാണ്.

ഓണാഘോഷത്തോടനുബന്ധിച്ച് യൂണിവേഴ്സിറ്റി ഓഫീസ് കോമ്പൗണ്ട്, യൂണിവേഴ്സിറ്റി കോളേജ് ഗ്രൗണ്ട്, സംസ്കൃത കോളേജ് ഗ്രൗണ്ട്. കേരള വാട്ടർ അതോറിറ്റി കോമ്പൗണ്ട്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം പാര്‍ക്കിംഗ്, പബ്ലിക് ഓഫീസ് കോമ്പൗണ്ട്, കവടിയാര്‍ സാൽവേഷൻ ആർമി സ്കൂൾ ഗ്രൗണ്ട്, ടാഗോര്‍ തിയേറ്റര്‍പാര്‍ക്കിംഗ്, സെന്റെ് ജോസഫ് സ്കൂൾ ഗ്രൗണ്ട്, വഴുതക്കാട് വിമൻസ് കോളജ്, സംഗീത കോളജ് ഗ്രൗണ്ട്, ,ഫോർട്ട് ഹൈസ്കൂൾ ഗ്രൗണ്ട്, അട്ടക്കുളങ്ങര സെൻട്രൽ സ്കൂൾ, മാഞ്ഞാലികുളം ഗ്രൗണ്ട്, ആറ്റുകാൽ ക്ഷേത്രം ഗ്രൗണ്ട്, ഐരാണിമുട്ടം ഹോമിയോ കോളജ് ഗ്രൗണ്ട്, എൽ ബി എസ് സെന്റർ ഫോർ സയൻസ് & ടെക്നോളജി പൂജപ്പുര എന്നീ സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്കു ചെയ്യാവുന്നതാണ്.

തിരുവനന്തപുരം സിറ്റി പൊലീസിന്റെ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കേണ്ടതാണ്. ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിലേക്ക് പൊതുജനങ്ങള്‍ക്ക് 0471 – 2558731, 9497930055 എന്നീ ഫോണ്‍ നമ്പരുകളില്‍‍ ബന്ധപ്പെടാവുന്നതാണ്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment